പട്ടുവം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്അട്ടിമറിക്കുന്നതിനായി സിപിഎമ്മിലെ ചില നേതാക്കളുടെ ഒത്താശയോടെ വ്യാപകമായി ഇരട്ട വോട്ടുകൾ ചേർക്കാനുള്ള നീക്കമുണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു. പട്ടുവം പഞ്ചായത്തിലെ സിപിഎം ഭൂരിപക്ഷ പ്രദേശങ്ങളായും ജനസാന്ദ്രത കുറഞ്ഞ വാർഡുകളായും തളിപ്പറമ്പ നഗരസഭഅതിർത്തി വാർഡുകളായ 1, 6, 7 (മുതുകുട, കയ്യം, പറപ്പൂൽ)വാർഡുകളിലേക്കാണ് വ്യാജ അപേക്ഷകൾ കൂടുതലായി സമർപ്പിച്ചതെന്ന് മുസ്ലിം ലീഗ്.
ഇത്തരത്തിൽ 21 പേരുടെ പട്ടിക മുസ്ലിം ലീഗ് കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
വാർഡ് വിഭജനത്തിൽ നിയമാനുസൃതത പാലിക്കാതെ നടത്തിയ നടപടികൾക്കെതിരെയും മുസ്ലിം ലീഗ് കോടതിയെ സമീപിച്ചിട്ടുണ്ട്.പട്ടുവം പഞ്ചായത്തിലും അരിയിലും മുസ്ലിം ലീഗും കോൺഗ്രസ്സും ഇരട്ട വോട്ടുകൾ ചേർത്തുവെന്ന സിപിഎം തളിപ്പറമ്പ ഏരിയ സെക്രട്ടറിയുടെ പ്രസ്താവന സിപിഎമ്മിൻറെ തന്നെ ഇരട്ട വോട്ടു നീക്കത്തെ മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അരിയിൽ വാർഡിൽ വെറും 135 അപേക്ഷകളാണ് പുതുതായി സമർപ്പിച്ചിട്ടുള്ളതെന്നും, പ്രദേശത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സിപിഎം പ്രസ്‌താവന നടത്തിയതെന്നുംആരോപിച്ചു.വാർത്താ സമ്മേളനത്തിൽ മുസ്ലിം ലീഗ് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി പി.പി. സുബൈർ, പഞ്ചായത്ത് അംഗം കെ. ഹാമിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
CPM moves to sabotage Pattuvam elections - Muslim League